‘പണിയെടുക്കാൻ അറിയില്ലെങ്കിൽ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലത്’, നേതാക്കളോട് കയർത്ത് കെ മുരളീധരൻ

കനത്ത തോൽവിക്ക് പിന്നാലെ തൃശ്ശൂരിലെ കോൺഗ്രസിൽ പ്രതിസന്ധി. നേതാക്കളോട് കയർത്ത് കെ മുരളീധരൻ. ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻറ് ജോസഫ് വള്ളൂരും അനിൽ അക്കരയും മുരളീധരനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം. പണിയെടുക്കാൻ അറിയില്ലെങ്കിൽ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് മുരളീധരൻ പറഞ്ഞു.

ALSO READ: ‘ബിജെപിയുടെ 400 സീറ്റ്‌ ദിവാസ്വപ്നമായി മാറി, വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ ജനങ്ങളോടൊപ്പമുണ്ട്’: ഡോ. തോമസ് ഐസക്

അതേസമയം, മാധ്യമങ്ങളോട് ഇതുവരെയും പ്രതികരിക്കാൻ കെ മുരളീധരൻ തയാറായിട്ടില്ല. ജില്ലാ നേതൃത്വത്തിനെതിരെ മുരളീധരൻ പ്രതികരിക്കുമോയെന്ന് ആശങ്കയിലാണ് ഇപ്പോൾ നേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News