പാർട്ടിക്കുള്ളിലെ ചർച്ചകൾ പുറത്ത് വരുന്നതിൽ അന്വേഷണം വേണം: കെ മുരളീധരൻ

പാർട്ടിക്കുള്ളിലെ ചർച്ചകൾ പുറത്തുവരുന്നതിൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ. അത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരൻ പറഞ്ഞു. വിഡി സതിശൻ വാർത്തകൾ ചോർത്തുന്നു എന്ന വിമർശനം ശക്തമായതിന് പിന്നാലെയാണ് കെ മുരളീധരൻ്റെ പ്രതികരണം. പാർട്ടിയിലെ ആഭ്യന്തര കാര്യം ചോർത്തി വാർത്തയാക്കുന്നതിന് പിന്നിൽ വിഡി സതീശനാണെന്ന ആരോപണം നിലനിൽക്കെയാണ് രൂക്ഷമായ പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്.

Also Read: കടൽ ചെമ്മീൻ കയറ്റുമതി നിരോധനം; അമേരിക്കയുമായി നയതന്ത്ര ചർച്ച ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

പാർട്ടിയിൽ പറഞ്ഞതും പറയാത്തതും വാർത്തയായി പുറത്തുവരുന്നെന്ന് പറഞ്ഞ മുരളിധരൻ ഒറ്റുകാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത്തരം വാർത്തകൾ പുറത്തുവരുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Also Read: പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു; വിമർശനവുമായി കെപിസിസി യോഗം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കില്ലെന്നും തൃശ്ശൂരിൽ സംഭവിച്ചത് ഇനി ഉണ്ടാവാൻ പാടില്ല എന്നും മുരളീധരൻ വ്യക്തമാക്കി. വിഡി സതീശൻ്റെ സൂപ്പർ കെപിസിസി പ്രസിഡൻ്റ് സമീപനത്തോട് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുമ്പോഴാണ് കെ മുരദിധരൻ്റെ പരസ്യപ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News