വാർഡ് തലത്തിൽ കാശ് പോക്കറ്റിലാക്കാമെന്ന ചിന്ത ചില നേതാക്കൾ മാറ്റണം; കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ

കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. വാർഡ് തലത്തിൽ കാശ് പോക്കറ്റിലാക്കാമെന്ന ചിന്ത ചില നേതാക്കൾ മാറ്റണം. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെെന്നും കെ മുരളീധരൻ പറഞ്ഞു.

Also read:ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; വിജ്ഞാപനം ഇറക്കി കേന്ദ്രസർക്കാർ

തൃശൂർ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ രാഷ്ട്രീയ പരിപാടിയിൽ ആയിരുന്നു, കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കെ മുരളീധരന്റെ രൂക്ഷ വിമർശനം. അധികാരമോഹം കാരണം ആർക്കും ഇപ്പോൾ ബൂത്ത് വേണ്ട. ആദ്യം തന്നെ ഡിസിസിയും അതുകഴിഞ്ഞാൽ കെപിസിസിയും വേണം. കാക്കത്തൊള്ളായിരം ഭാരവാഹികളുടെ കൂട്ടത്തിൽ നേതാക്കൾ പോയിരുന്നിട്ട് കാര്യമില്ലെന്നും ജനങ്ങൾക്കൊപ്പം താഴെത്തട്ടിലിരുന്ന് പ്രവർത്തിക്കണമെന്നും മുരളീധരൻ പറഞ്ഞു.

Also read:തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

കർണാടകയിലെ കോൺഗ്രസ് നേതാക്കളെ പോലെയാവണം കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നും മുരളീധരൻ വിമർശിച്ചു. കോണ്ഗ്രസിൽ ഉടൻ തന്നെ സംഘടന തെരഞ്ഞെടുപ്പ് നടത്തണം. പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനം മാത്രം നടത്തിയാൽ പോരെന്നും ആപത്തുകാലത്ത് ജനങ്ങൾക്കൊപ്പം നിന്നാലെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുകയുള്ളൂവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News