പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ ഭീഷണിയുമായി കെ.മുരളീധരന്‍ എം.പി

നവകേരള സദസിനെതിരെ വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍. നവകേരള സദസിന് ഫണ്ട് നല്‍കിയാല്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ നിയമലംഘനത്തിന് അഴിയെണ്ണിക്കുമെന്നാണ് കെ.മുരളീധരന്‍ എം.പി പറഞ്ഞത്. പല പഞ്ചായത്തുകളും ഫണ്ട് കൊടുക്കണ്ട എന്ന് തീരുമാനിച്ചപ്പോള്‍ സെക്രട്ടറിമാര്‍ ഫണ്ട് നല്‍കി. പഞ്ചായത്ത് സെക്രട്ടറിക്കാണോ അധികാരം അതോ ഭരണ സമിതിക്കാണോ എന്നും എം.പി ചോദിച്ചു. ഭരണ സമിതി തീരുമാനത്തിന് അടിയില്‍ ഒപ്പിടുകയാണ് സെക്രട്ടറിമാരുടെ ജോലിയെന്ന് മുരളീധരന്‍ പറഞ്ഞു.

ALSO READ: തനി നാടൻ രുചിയിൽ ഒരു ചിക്കൻ പെരട്ട് ആയാലോ? പരീക്ഷിച്ച് നോക്കൂ

മുമ്പും നവകേരള സദനസിനെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നവകേരള സദസ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന് പ്രതിപക്ഷം പറഞ്ഞത് 101 ശതമാനവും ശരിയായെന്നായിരുന്നു കെ. മുരളീധരന്‍ പറഞ്ഞത്. ഇതിനെ സി.പി.എം പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News