പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ മുരളീധരൻ എത്തുമെന്ന് കെ സുധാകരൻ

കത്ത് വിവാദങ്ങൾക്കിടെ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ മുരളീധരൻ എത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രചരണത്തിൽ പങ്കെടുക്കില്ലെന്ന് മുരളീധരൻ പറഞ്ഞിട്ടില്ല. കത്ത് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കത്തെന്ന പേരിൽ തുണ്ട് കടലാസും പിടിച്ച് നടന്നിട്ട് കാര്യമില്ല. ഡിസിസി മാത്രമല്ല കെപിസിസിയും കത്ത് കൊടുത്തിട്ടുണ്ട്. ഡിസിസിക്ക് മുകളിലാണ് കെപിസിസിയെന്നും കെ സുധാകരൻ പറഞ്ഞു.

ALSO READ; രാഹുൽ മാങ്കൂട്ടത്തിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരും: വികെ സനോജ്

അതിനിടെ, പാലക്കാട് ഡിസിസി കത്ത് ചോർന്നതിൽ ക്ഷുഭിതനായി കെസി വേണുഗോപാൽ. കത്ത് പുറത്തുവന്നത് ഡിസിസിക്കകത്ത് നിന്നെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് അവലോകന യോഗത്തിലാണ് അദ്ദേഹത്തിന്‍റെ വിമർശനം. ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. കൈരളി ന്യൂസാണ് ആദ്യമായി കത്ത് പുറത്ത് കൊണ്ട് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News