ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജൻ്റ്: തിരുവഞ്ചൂരിൻ്റെത് വ്യക്തിപരമായ നിലപാടെന്ന് കെ മുരളീധരൻ

K MURALIDHARAN

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജൻ്റ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ സംഘപരിവാർകാർക്ക് വാതിൽ തുറന്നുകൊടുത്ത ആളാണ് ഗവർണറെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: ‘ഈ നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജമാകും’: വ്യവസായ സൗഹൃദ റാങ്കിങ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

അതേസമയം  ഗവർണറെ പുകഴ്ത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെയും മുരളീധരൻ തള്ളി. തിരുവഞ്ചൂർ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് ആണെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിന് ആ നിലപാടില്ല എന്നും വ്യക്തമാക്കി. കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവും മുരളീധരൻ തള്ളി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾ ആണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്ന്  മുരളീധരൻ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News