‘കൈ’ യിലെ കൊഴിച്ചിൽ; ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബമാണ് പോകുന്നത് നേതൃത്വത്തിന്റെ നിസം​ഗതയിൽ വിയോജിപ്പോടെ മുരളീധരൻ

K Muraleedharan

കോൺ​ഗ്രസിൽ നിന്നുള്ള തുടർച്ചയായ കൊഴിഞ്ഞുപോക്കിൽ, കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരന്‍. പ്രവർത്തകർ പാര്‍ട്ടി വിടുന്നത് നേതൃത്വം കഴിയുന്നത്ര തടയാന്‍ ശ്രമിക്കേണ്ടതാണ്. സരിന്‍ കൂടെ പോയപ്പോള്‍ കൈപ്പത്തിയില്‍ മത്സരിച്ച മൂന്നാമത്തെയാളാണ് പാര്‍ട്ടി വിട്ടുപോകുന്നത്. ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബത്തിന്റെ വോട്ടാണ് പോകുന്നതെന്നും. നേതൃത്വം അത് തടയാന്‍ ശ്രമിക്കണമെന്നും മുരളീധരൻ ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.

സരിൻ കോൺ​ഗ്രസ് വിട്ടപ്പോൾ പ്രാണി പോയത് പോലെയാണ് എന്ന് പറഞ്ഞ് നിസാരവത്കരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടുകളോടുള്ള പരോക്ഷമായ വിയോജിപ്പാണ് കെ മുരളീധരന്റെ വാക്കുകളിൽ ഉള്ളത്. കോൺ​ഗ്രസ് ബിജെപി ബന്ധത്തെ മനസിലാക്കിയതിനെ തുടർന്നാണ് സരിൻ ഉൾപ്പടെയുള്ള കോൺ​ഗ്രസ് പ്രവർത്തകർ പാർട്ടി വിട്ടത്.

വി ഡി സതീശനും കെ സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നവാരാണെന്നും കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്നുമായിരുന്നു കോൺ​ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ് മുമ്പ് കെ സുധാകരന്റെ വാക്കുകളോട് പ്രതികരിച്ചത്.

പാർട്ടി പ്രവർത്തകർ തുടർച്ചയായി പാർട്ടിയെ കൈവെടിയുന്നതിലെ ആശങ്കയും. അതിനോടുള്ള നേതൃത്വത്തിന്റെ നിസം​ഗമായ പ്രതികരണത്തോടുള്ള വിയോജിപ്പുമാണ് മുരളീധരന്റെ വാക്കുകൾ വ്യക്തമാകുന്നത്. സരിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സിലുണ്ടാക്കിയ വലിയ പ്രതിസന്ധിയുടെ ആഴമാണ് മുരളീധരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News