മാനവീയം വീഥിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാത്രിയിൽ ഇൻഡോറിൽ നടക്കേണ്ട കാര്യങ്ങൾ ഔട്ട്ഡോറിൽ നടക്കാനുള്ള സംവിധാനമാണ് മാനവീയം വീഥിയിൽ ഉള്ളതെന്ന് മുരളീധരൻ പറഞ്ഞു. മറ്റ് പല ഏർപ്പാടുകൾക്കുമുള്ള സൗകര്യം മാനവീയം വീഥിയിൽ ഒരുക്കിയിട്ടുണ്ട്. ഇതുപോലുള്ള വികസനമല്ല സംസ്ഥാനത്തിന് ആവശ്യമെന്നാണ് മുരളീധരൻ പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ അധ്യക്ഷന്റെ ചുവടുപിടിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം.
അതേസമയം പാർട്ടിയിൽ തർക്കമില്ല എന്നും തിരുത്തേണ്ടവർ തിരുത്തും എന്നും മുരളീധരൻ പറഞ്ഞു. യോഗങ്ങൾ ചേരുന്നത് തെറ്റ് ചൂണ്ടിക്കാട്ടിനാണ്. ചിലർ നടക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് പറയുന്നു. അത് ഗുണകരമല്ല, കോൺഗ്രസിൽ നേതാക്കൻമാർക്ക് ക്ഷാമമില്ലല്ലോ, വിമർശനം മോശമല്ല. തർക്കമൊന്നും തദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു.
മുന്നണിയിലോ പാർട്ടിയിലോ പ്രശ്നങ്ങൾ ഇല്ലെന്നും വാർത്തകൾ ചോർത്തി നൽകുന്നത് ഇരുട്ടിന്റെ സന്തതികൾ ആണെന്നും മുരളീധരൻ പറഞ്ഞു. മിഷൻ 25 മായി മുന്നോട്ട് പോകും. തെറ്റുകൾ കമ്മിറ്റികളിൽ ചൂണ്ടികാണിക്കും. അത് തിരുത്തി മുന്നോട്ട് പോകണം. വിമർശനങ്ങൾ സ്വാഗതാർഹമാണ് എന്നും മുരളീധരൻ പറഞ്ഞു.
K Muraleedharan, Manaveeyam Veedhi, Congress
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here