തിരുവനന്തപുരത്ത് ഉണ്ടെങ്കിലും പങ്കെടുക്കില്ല; കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും

കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരൻ യോഗങ്ങളിൽ പങ്കെടുക്കില്ല.ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.

ALSO READ: ഒറ്റപ്പാലത്ത് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം

തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല.

കെപിസിസി നേതൃയോഗത്തിൽ തൃശൂർ, ആലത്തൂർ സീറ്റുകളിലെ പരാജയം സംബന്ധിച്ച പരാതികൾ ചർച്ചക്ക് വരും.കെപിസിസി നേതൃയോഗം രാവിലെ 11 മണിക്കും യുഡിഎഫ് യോഗം വൈകിട്ട് അഞ്ചരയ്ക്കുമാണ് ചേരുക.

ALSO READ: ആകർഷകമായി പ്രത്യേക ഡിസ്‌കൗണ്ട് വിൽപ്പനയുമായി ദേശാഭിമാനി ബുക്ക് ഹൗസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk