മാധ്യമപ്രവർത്തകക്കെതിരെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും
ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികളാണെന്നും കെ മുരളീധരൻ പറഞ്ഞു.
സമൂഹത്തിൽ ചില നിയമങ്ങളും അതിർ വരമ്പുകളുണ്ട്. അത് പാലിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
ALSO READ:മാധ്യമപ്രവർത്തയോട് ‘മാപ്പ്’ പറഞ്ഞ് സുരേഷ് ഗോപി, ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു
അതേസമയം സംഭവത്തിൽ ‘മാപ്പ്’ ചോദിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തൻ്റെ വാത്സല്യത്തോടെയുള്ള പ്രതികരണത്തിൽ ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here