‘രണ്ടാഴ്ച മുൻപ് വരാമായിരുന്നു’: സന്ദീപ് വാര്യർക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ

k-muralidharan

കോൺഗ്രസ് പാർട്ടി പ്രവേശനത്തിന് പിന്നാലെ സന്ദീപ് വാര്യർക്കെതിരെ ഒളിയമ്പുമായി മുതിർന്ന നേതാവ് കെ മുരളീധരൻ.
കോൺഗ്രസിലേക്ക് രണ്ടാഴ്ച മുൻപ്  വരാമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് പോകാമായിരുന്നുവെന്നും രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ഇത് ക്ഷമാപണം ആകുമായിരുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എപ്പോഴും നിലനിർത്താനാകട്ടെ എന്നും വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഗാന്ധിവധം സംബന്ധിച്ച പരാമർശം ബിജെപിക്ക് വേണ്ടി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത് എന്നും ഇനി അതിനെപ്പറ്റി ആലോചിക്കേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; ‘ഡേയ് സന്ദീപ് വാര്യർ നീ മര്യാദക്ക് സംസാരിക്കണം’,’അതിന് നീയാരാ‍ടാ’; ഇനി വാര്യർ ജീക്കും ചാമക്കാലക്കും കോൺ​ഗ്രസിൽ ഒരുമിച്ചിരുന്ന് സംസാരിക്കാം: ട്രോൾ പൂരവുമായി സോഷ്യൽ മീഡിയ

അദ്ദേഹം ഇന്ന് രാവിലെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ ചർച്ച ചെയ്യപ്പെട്ടിരുന്നു. പഴയ മലയാള സിനിമ പാട്ട്
എഫ്ബിയിൽ പങ്കുവെച്ചതാണ് ഏറെ ചർച്ചയായത്.പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം.
ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ…എന്ന വരികളാണ് എഫ്ബിയിൽ ഷെയർ ചെയ്തത്. അതേസമയം ഇതിനോടും അദ്ദേഹം പ്രതികരിച്ചു.ഫേസ്ബുക്ക് പോസ്റ്റിൽ തനിക്ക് ഇഷ്ടപ്പെട്ട പാട്ട് ഇട്ടെന്നെ ഉള്ളൂവെന്നും ഇപ്പൊഴത്തെ സംഭവവുമായി ഇതിനെ കൂട്ടികെട്ടേണ്ട എന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News