‘ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർഥിക്ക് പിന്തുണ ഉണ്ടാവും’; പാലക്കാട്ടേക്കില്ലെന്ന് കെ മുരളീധരൻ

k muralidharan

കെ മുരളീധരൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങില്ല. ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർസ്ഥിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ഈ നിലപാട്.പാർട്ടിയിൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് നടത്തുമെന്നും എന്നാൽ ബിജെപിയിലേക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അൻവറിനെതിരയും അദ്ദേഹം ആഞ്ഞടിച്ചു.പാലക്കാടും  ചേലക്കരയിലും അൻവറിന് സ്വാധീനമില്ലെന്നും കോൺഗ്രസിൻ്റെ ഒരു സ്ഥാനാർഥിയേയും പിൻവലുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ അമ്മയെ ചർച്ചകളിലേക്ക് വലിച്ചിടരുതെന്നും അദ്ദേഹം പറഞ്ഞു.പട്ടിണി കിടന്ന കാലത്ത് വീട്ടിൽ വരുന്നവർക്ക് ഭക്ഷണം കൊടുത്ത ആളാണ് തൻ്റെ അമ്മയെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News