നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും കോൺഗ്രസ് പ്രവർത്തകരുടെ ഫ്ലക്സ്

കെ മുരളീധരനായി പാലക്കാടും ഫ്ലക്സ്.കോൺഗ്രസ് പാർട്ടിയെ നയിക്കാൻ മുരളീധരൻ വരണമെന്ന് ഫ്ലക്സിലെ വാക്കുകൾ. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ലെന്നും ഫ്ലക്സിലുണ്ട്.വിക്ടോറിയ കോളേജിനും കലക്ട്രേറ്റിനും സമീപമാണ് ഫ്ലക്സ് സ്ഥാപിച്ചത്.പാലക്കാട് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സുകൾ.

ALSO READ: വിപ്ലവ ഇതിഹാസം സഖാവ് ഇ എം എസിന് ഇന്ന് 115-ാം ജന്മദിനം

അതേസമയം കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ ഉയർന്നു. നയിക്കാൻ നായകൻ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു. കെപിസിസി-ഡിസിസി ഓഫീസുകൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

നേരത്തെ കൊല്ലത്തും കോഴിക്കോടും മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയർന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ALSO READ: കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration