ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം, ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

ഇന്ന് കേരളത്തിലെ വിവിധ ദിനപത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം. വികസന ക്ഷേമപ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുൻപിലാണ് നമ്മൾ. കേന്ദ്ര ഗവൺമെന്റ് വിവിധ മേഖലകളിലെ മികവിന് കേരളത്തിന് കഴിഞ്ഞ വർഷം മാത്രം നൽകിയത് 24 അവാർഡുകളാണ്. നീതി ആയോഗും കേന്ദ്ര സർക്കാരിന് താഴെയുള്ള വിവിധ വകുപ്പുകളും ഏജൻസികളും പുറത്തിറക്കുന്ന വിവിധ പട്ടികകളിൽ കേരളത്തിന്റെ സ്ഥാനം ഏറ്റവും മുന്നിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read:“മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല”: പിണറായി വിജയനെതിരെ ബിജെപി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും

ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവൺമെന്റ് തന്നെ അംഗീകരിച്ചതാണ് കേരളത്തിന്റെ പ്രവർത്തനങ്ങളും മികച്ച പ്രകടനവും. മാനവ ശേഷി വികസന സൂചികയിൽ ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. ഇന്ത്യ മഹാരാജ്യത്തെ മറ്റൊരു സംസ്ഥാനവും ഈ സൂചികയിൽ കേരളത്തിനടുത്തെങ്ങുമില്ല. പത്രത്തിൽ മറിച്ചു പരസ്യം ചെയ്താൽ യാഥാർത്ഥ്യം മറയ്ക്കാനാകുമോ?എന്നും മന്ത്രി ചോദിച്ചു.

also read: പിവിആറുമായുള്ള തർക്കം പരിഹരിച്ചു; കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആറിലും മലയാളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News