ഓണത്തെ കുറിച്ച് ആദ്യം ആശങ്ക ഉണ്ടായിരുന്നു; എന്നാൽ എല്ലാ ആശങ്കയും അകന്നു; മന്ത്രി കെ എൻ ബാലഗോപാൽ

ഓണത്തെ കുറിച്ച് ആദ്യം ആശങ്ക ഉണ്ടായിരുന്നു എന്നും എന്നാൽ എല്ലാ ആശങ്കയും അകന്നു എന്നും മന്ത്രി കെ എൻ ബാലഗോപാൽ. ഓണത്തിന് 18000 കോടിയോളം രൂപ ജനങ്ങളിലേക്കെത്തി. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
കഴിഞ്ഞ വർഷത്തേതിൽ നിന്നും മികച്ച രീതിയിൽ ഓണം ഇത്തവണ ആഘോഷിക്കുന്നു. നിയന്ത്രണത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്.

also read; കണ്ണീരോടെ വിട ചൊല്ലി നാട്; മക്കിമല എൽപി സ്കൂളിലെ പൊതുദർശനം പൂർത്തിയായി

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് മികച്ച വളർച്ച കൈവരിച്ച കാലം കൂടിയാണിത്. കേരളം മൊത്തം കടം കയറി എന്നാണ് പ്രതിപക്ഷ ആക്ഷേപം. എന്നാൽ അതല്ല സ്ഥിതി. അങ്ങനെ ഒരു പ്രതിസന്ധി കേരളത്തിലില്ല. കേന്ദ്രത്തിന്റെ നിലപാട് കാരണം കേരളത്തിൻറെ സാമ്പത്തിക സ്ഥിതി ദുർബലമാകുന്നു എന്നാണ് യാഥാർഥ്യം.

വിപണി ഇടപെടലിന് 400 കോടി രൂപയാണ് നൽകിയത്. നിയന്ത്രണത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ കേരളത്തിന്‍റെ സാമ്പത്തിക രംഗത്ത് മികച്ച വളർച്ച കൈവരിച്ച കാലം കൂടിയാണിത്. ഫിച്ചിന്‍റെ പുതിയ റ്റേറിംങിൽ നെഗറ്റീവിൽ നിന്നും കേരളം സ്ഥിരതയിലേക്കെത്തി. പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തിനും മന്ത്രി മറുപടി നൽകി.

also read; ആധാരമെഴുത്ത് ക്ഷേമനിധി; ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News