‘ട്രഷറി തട്ടിപ്പ്; ശക്തമായ നടപടി സ്വീകരിച്ചു, തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തി’: മന്ത്രി കെ എൻ ബാലഗോപാൽ

ട്രഷറി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ട്രഷറികളിലും സി സി ടി വി- കൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

Also read:‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

‘എല്ലാ അക്കൗണ്ട് ഉടമകൾക്കും കെ വൈ സി നിർബന്ധമാക്കും. തുടർച്ചയായി ആറുമാസം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കും. 2007മുതൽ നടന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞു. അക്കൗണ്ട് ഉടമകൾക്ക് ആശങ്ക വേണ്ട. ചുരുക്കം തട്ടിപ്പുകൾ മാത്രമാണ് ഉണ്ടായത്.

ഇത് കണ്ടെത്താനും നടപടി എടുക്കാനും കഴിഞ്ഞു. നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്ക് തിരിച്ചു നൽകി. കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ട്രഷറി പ്രവർത്തിക്കാൻ കഴിയൂ. ഇതിന്റെ പരിമിതി നിലനിൽക്കുന്നുണ്ട്. സ്ഥിരമായി ഒരു ട്രഷറിയിൽ മാത്രം ജോലി ചെയ്യുന്നവരെ മറ്റും.ട്രഷറിയുടെ വിശ്വാസ്യത നിലനിർത്താനുള്ള നടപടി സ്വീകരിക്കും.

Also read:33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ, 20 പുതിയ കുറ്റകൃത്യങ്ങള്‍; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

എടിഎം കൊണ്ടുവരുന്നതിൽ ആർബിഐ നിയന്ത്രണം ഉണ്ട്. ഓൺലൈനായി പണം അനുവദിക്കുന്നതിനുള്ള സംവിധാനം വരുന്നുണ്ട്. തട്ടിപ്പിൽ പണം തിരിച്ചു പിടിക്കാൻ റിക്കവറി നടപടികൾ വേഗത്തിലാക്കും’ – മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News