ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമാണ് ജീവാനന്ദം പദ്ധതി, പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ളവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ ആനുകൂല്യങ്ങൾ കിട്ടും:മന്ത്രി കെ എൻ ബാലഗോപാൽ

ജീവാനന്ദം പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതേയുള്ളുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എന്തിനാണ് ഇത്തരത്തിൽ എതിർപ്പുകൾ ഉണ്ടാകുന്നത് എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. പൊതുതാത്പര്യമല്ലാതെ മറ്റൊരു താല്പര്യവും ഇക്കാര്യത്തിൽ സർക്കാരിനില്ല. നിലവിലുള്ള ഒരു പദ്ധതിയുമായും ഇതിന് ബന്ധമില്ല. ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമായാണ് പദ്ധതി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഏതുകാലത്തും സംരക്ഷിക്കുന്ന സർക്കാരാണ് ഇടതുസർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാർ’: മന്ത്രി സജി ചെറിയാൻ

ജീവാനന്ദം പദ്ധതി നിർബന്ധിത പദ്ധതിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിഭാവനം ചെയ്യുന്നത്. താല്പര്യമുള്ളവർക്ക് പദ്ധതിയിൽ ചേരാം. പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ളവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ ആനുകൂല്യങ്ങൾ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കടുത്ത ചൂടിനെ തുടർന്ന് ഈ വർഷം 1301 ഹജ് തീർഥാടകർ മരിച്ചതായി സ്ഥിരീകരിച്ച് സൗദി; എല്ലാവരെയും മക്കയിൽ തന്നെ കബറടക്കി

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുതെന്ന് മന്ത്രിപറഞ്ഞു. പ്രതിപക്ഷം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News