ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാർ ആശങ്കപ്പെടേണ്ട ബജറ്റ് ആയിരിക്കില്ല എന്നും മന്ത്രി പറഞ്ഞു.
ALSO READ: കവിയും എഴുത്തുകാരനുമായ എന്‍കെ ദേശം അന്തരിച്ചു
പ്രയാസങ്ങളെ മറികടക്കാൻ ഉള്ള ശ്രമം ഉണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് മൂലം ഉണ്ടായതാണ് അദ്ദേഹം വ്യക്തമാക്കി. കെപിസിസിയുടെ കഴിഞ്ഞ ദിവസത്തെ പരിപാടിയിൽ എഐസിസി പ്രസിഡൻ്റ് തന്നെ അക്കാര്യം വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
ഗവൺമെൻറ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബജറ്റ് കോപ്പിയുമായി ധനമന്ത്രി കെ എൻ ബാലഗോപാലിൻറെ വസതിയിൽ എത്തിയിരുന്നു.ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി കോപ്പി ഏറ്റുവാങ്ങി.
ALSO READ: മഹാസഖ്യത്തിനു ഭൂരിപക്ഷം തെളിയിക്കാനാകുമോ? ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
അതേസമയംണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള നാലാമത്തെ ബജറ്റാണ് ഇന്ന് നടക്കുക. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കുക. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here