കേരളത്തിൻറെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വികസന മാതൃകയിൽ സംശയം ഉന്നയിച്ചവർക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടങ്ങൾ എന്നും പശ്ചാത്തല മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി എന്നും മന്ത്രി പറഞ്ഞു.. ബജറ്റ് അവതാരത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എട്ടുവർഷം മുൻപ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും മൂന്നുവർഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി
അതേസമയം കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ ആണെന്നും കേന്ദ്ര അവഗണക്കെതിരെ സ്വന്തം നിലയ്ക്കെങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം എന്നും മന്ത്രി പറഞ്ഞു.വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല എന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര അവഗണനയുണ്ട് എന്ന് ഇപ്പോൾ പ്രതിപക്ഷവും അംഗീകരിക്കുന്നുവെന്നും അതിൽ സന്തോഷമുണ്ട് എന്നും മന്ത്രി പറഞ്ഞു. ന്യായമായ ഒരു ചെലവും സർക്കാർ വെട്ടിക്കുറച്ചിട്ടില്ല.സർക്കാർ ധൂർത്താണ് എന്ന് പ്രതിപക്ഷം ആരോപിക്കുമെന്നും അതിൽ തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ് എന്നും മന്ത്രി അറിയിച്ചു .
ALSO READ: ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here