ജോസഫിന്റെ ആത്മഹത്യക്ക് കാരണം ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതല്ല; വ്യാജ വാര്‍ത്ത പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍

ജോസഫിന്റെ ആത്മഹത്യക്ക് കാരണം ക്ഷേമ പെൻഷൻ കിട്ടാത്തത് അല്ല എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സംസ്ഥാനം ക്ഷേമ പെൻഷൻ നൽകുന്നുണ്ടെന്ന് ഡിസംബറിലും ഒരു മാസത്തേത് കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. വസ്തുത പരമായ കാര്യങ്ങളല്ല ഇതെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി.

ജോസഫിന്റെ കത്ത് ലഭിച്ച ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മൂന്നുവട്ടം ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മരണപ്പെട്ട ഒരാളുടെ ഇത്തരം വസ്തുതകൾ പറയാൻ പ്രതിപക്ഷമാണ് നിർബന്ധിച്ചതെന്നും കേന്ദ്രം വെട്ടിക്കുറച്ച തുക പുനസ്ഥാപിച്ചാല്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും
മന്ത്രി പറഞ്ഞു.

ജോസഫിന്റെത് എന്ന് പറയുന്ന കത്തിന്റെ ആധികാരികത സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പെൻഷൻ കുടിശിക വരുത്തുന്നത് യുഡിഎഫിനെ സംബന്ധിച്ച് പുതിയ കാര്യമല്ല എന്നും എ കെ ആൻറണിയുടെ കാലത്ത് രണ്ടര വർഷം പെൻഷൻ നൽകിയിട്ടില്ലപക്ഷേ ഇപ്പോൾ 18 മാസത്തിന്റെ കണക്ക് പറയുമ്പോൾ പ്രതിപക്ഷത്തിന്പൊള്ളുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 9011 കോടിയാണ് ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് അഞ്ചുവർഷമായി നൽകിയ പെൻഷൻ തുക എങ്കിൽ 35154 കോടിയാണ് ഒന്നാം പിണറായി സർക്കാരിൻറെ അഞ്ചുവർഷക്കാലത്ത് നൽകിയത്.രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം കൊണ്ട് നൽകിയ തുക 23958 കോടിയാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

ALSO READ: സംസ്ഥാന ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല; രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

പെൻഷൻ കമ്പനിയുടെ കടം സംസ്ഥാനത്തിന്റെ കടം ആക്കി മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെയാണ് എല്ലാം താളം തെറ്റിയതെന്നും 57400 കോടി രൂപ ലഭിക്കാനുള്ള തുക കേന്ദ്രത്തിൽ നിന്നും ലഭിച്ചാൽ എൽഡിഎഫ് സർക്കാർ പറഞ്ഞതുപോലെതന്നെ ക്ഷേമ പെൻഷൻ തുക 2500 രൂപയാകും എന്നും അതിൽ ഒരു മടിയുമില്ല എന്നും മന്ത്രി മറുപടി നൽകി.

കേന്ദ്രത്തിനെതിരായ സമരത്തിൽ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ ഉപ നേതാവിനെയും വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു. ഒമ്പതാം തീയതി വരെ പാർലമെൻറ് സമ്മേളിക്കുന്നതിനാൽ അതിനു മുൻപുള്ള ഒരു ദിവസം സമരം നടത്തണം എന്ന് പറഞ്ഞു,
അതിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല എന്നും ഇനിയെങ്കിലും ആ സമരവുമായി സഹകരിക്കാൻ തയ്യാറാകണം എന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്.

ALSO READ: ചുരുങ്ങിയ ദിവസം കൊണ്ട് കെ സ്മാർട്ടിന് ലഭിച്ചത് വലിയ സ്വീകാര്യത; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News