ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ

kn balagopal

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്‌തത്, പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.മിന്നൽ പരിശോധനകൾ അടക്കം നടത്തും സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പ് വ്യാജ രേഖകൾ ഉണ്ടോയെന്ന് വകുപ്പുകൾ കണ്ടെത്തട്ടെ എന്നും മന്ത്രി പറഞ്ഞു.

also read: കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട്; ഏഴാം വാർഡിലെ 38 പേരും അനർഹരെന്ന്‌ കണ്ടെത്തി
കോട്ടയ്ക്കലിൽ വിജിലൻസ് അന്വേഷണവും സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അന്വേഷണം ഇല്ലാത്തതും എന്നുള്ളത് ഇരട്ട നീതിയല്ല,തട്ടിപ്പ് നടന്നിട്ടുണ്ട്,കോട്ടക്കലിൽ കൂടുതൽ വ്യക്തത വരണം. അതിനാണ് വിജിലൻസ് അന്വേഷണം എന്നും മന്ത്രി പറഞ്ഞു.

അതേസമയം കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ നഗരസഭയ്ക്ക് കീ‍ഴിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരെന്ന്‌ കണ്ടെത്തി. തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശം നൽകി. കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News