കേന്ദ്ര അവഗണന; കേരളത്തിന്റെ പൊതു നിവേദനത്തിൽ യുഡിഎഫ് എംപിമാർ ഒപ്പിടുന്നില്ലെന്ന് ധനമന്ത്രി

കേരളാത്തൊടുള്ള കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടിയുള്ള കേരളത്തിൻ്റെ പൊതു നിവേദനത്തിൽ ഒപ്പിടാൻ കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പി മാർ തയ്യാറായില്ലന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പകരം കേരളത്തെ കുറ്റപ്പെടുത്തുന്ന നിവേദനം കേന്ദ്രത്തിന് നൽകാനാണ് യു ഡി എഫ് എം പി മാർ തയ്യാറായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നവകേരള സദസ്സിനിടെ കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ALSO READ: കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത; പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി നേതൃത്വം

കേന്ദ്ര അവഗണനക്കെതിരെ നിവേദനം നൽകാൻ എം പി മാരുടെ യോഗത്തിൽ തീരുമാനിച്ചുവെന്നും എന്നാൽ യു ഡി എഫ് എം പി മാർ തീരുമാനം അട്ടിമറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. നിവേദനത്തിൽ ഒപ്പിടാൻ യു ഡി എഫ് എം പി മാർ തയ്യാറായില്ല. സംസ്ഥാനത്തെ ബോധപൂർവ്വം കേന്ദ്ര സർക്കാർ ധനപ്രതിസന്ധിയിലാക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം മറ്റ് ചില സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്.

ALSO READ: ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന് വേണ്ടി: ഡിവൈഎഫ്‌ഐ

കേരളത്തിന് അവകാശപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു നിവേദനമെന്നും അതിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News