‘കേരളം തളരില്ല, തകർക്കില്ല,തകർക്കാൻ അനുവദിക്കില്ല’; ധനമന്ത്രിയുടെ വാക്കുകൾ അന്വര്‍ത്ഥമാക്കിയ ബജറ്റ്

‘കേരളം തളരില്ല, തകർക്കില്ല,തകർക്കാൻ അനുവദിക്കില്ല’, എന്ന വാക്കുകളോട് കൂടിയായിരുന്നു കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം തുടങ്ങിയത്. ശരിക്കും മന്ത്രിയുടെ ഈ വാക്കുകൾ അർത്ഥവത്താക്കുന്നതായിരുന്നു ഇന്നത്തെ ബജറ്റ് അവതരണം. കേന്ദ്രം അവഗണിച്ച കേരളത്തെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനങ്ങൾ സംസ്ഥാന സർക്കാർ നൽകിയതോടെ പ്രതീക്ഷയുടെ തുരുത്തായി വീണ്ടും കേരളം മാറുകയാണ്.

ALSO READ: കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തോടെ കെ എൻ ബാലഗോപാലിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമായും 2024 ലെ കേരള ബജറ്റ് മാറുകയായിരുന്നു. 2022 ൽ 2 മണിക്കൂർ 15 മിനുട്ട് ആയിരുന്നു ബജറ്റ് അവതരണമെങ്കിൽ 2023 ൽ 2 മണിക്കൂര്‍ 18 മിനിട്ട് ആയിരുന്നു. ഇതാണ് ഇപ്പോൾ 2 മണിക്കൂർ 30 മിനിറ്റ് പിന്നിട്ടത്. ധനകാര്യ മന്ത്രിയുടെ നാലാമത്തെ ബജറ്റ് കൂടിയാണ് ഇത്.

വള്ളത്തോളിന്റെ കേരളീയം എന്ന കവിതയിലെ ‘ഭാരതമെന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്ന വരികൾ കൂടി മന്ത്രി ഉദ്ധരിച്ചതോടെ മറ്റ് ബജറ്റുകളിൽ നിന്ന് ഏറെ വ്യത്യസ്‍തമാകുകയായിരുന്നു ഈ ബജറ്റ്. മലയാളികളുടെ ജീവിതത്തെയും സൗകര്യത്തെയും കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതിനായി ദിശാസൂചകമായ പദ്ധതികളും പ്രഖ്യാപനങ്ങളും ആണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന മന്ത്രിയുടെ പ്രസ്താവനയും ഈ ബജറ്റിന്റെ കാര്യത്തിൽ അനുകൂലമായിരുന്നു.

കാർഷിക സാമ്പത്തിക വ്യവസായിക വാണിജ്യ മേഖലകളിൽ ഉൾപ്പടെ ജനപ്രദമായ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റ്. ഒട്ടുമിക്ക മേഖലകളെയും ഉൾപ്പെടുത്തി എല്ലാ മേഖലയിലെയും വികസനത്തിനായി ആവശ്യത്തിനുള്ള ഫണ്ടാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലകളിൽ എല്ലാം വരും കാലങ്ങളിൽ വികസനത്തിന്റെ വൻ കുതിപ്പ് തന്നെ പ്രതീക്ഷിക്കാം.

ALSO READ: സാമൂഹ്യ പെന്‍ഷന്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കും: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News