‘പ്രതികളെ പിടികൂടുന്നത് വലിയ ദൗത്യമായിരുന്നു’; മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലത്തെ കുട്ടിയ കാണാതായ സംഭവത്തിൽ പ്രതികളെ പിടികൂടുന്നത് വലിയ ദൗത്യമായിരുന്നു എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിക്കളെ പൊലീസ് പിടിക്കൂടിയത് വലിയ ഒരു പരിശ്രമത്തിലൂടെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Also read:ഉത്തരകാശി തുരങ്കം; റെസ്ക്യൂ ടീമിന് അക്ഷയ് കുമാറിന്റെ ബിഗ് സല്യൂട്ട്

‘കൂടുതൽ കാര്യങ്ങളിൽ ഉടൻ വ്യക്തത വരും. സർക്കാർ, അഭ്യന്തരം, പൊലീസ് നന്നായി വിഷയത്തിൽ ഇടപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പാണ്’- മന്ത്രി കെ എൻ ബാലഗോപാൽ.

Also read:മിസോറാമിൽ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി

അതേസമയം, കൊല്ലത്ത് ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ മകൾക്കും ഭാര്യക്കും പങ്കെന്ന് നിലവിൽ കസ്റ്റഡിയിലായ പത്മകുമാറിന്റെ മൊഴി. മൂന്ന് പേരും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് പത്മകുമാർ മൊഴി നൽകി. ഒരു വർഷം നീണ്ട പദ്ധതിയായിരുന്നു. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. തുക നൽകിയാൽ കുട്ടിയെ നൽകാമെന്ന് പേപ്പറിൽ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരൻ്റ കൈയ്യിൽ ഈ പേപ്പർ നൽകാൻ കഴിഞ്ഞില്ല. കടുത്ത സാമ്പത്തിക പ്രശ്നം അലട്ടിയിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. നഴ്സിംങ് ജോലിക്ക് പണം നൽകിയെന്ന മൊഴി പത്മകുമാർ പിന്നേയും മാറ്റി. എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയിൽ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതൽ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയം. പത്മകുമാറിന് വൻ സാമ്പത്തിക ബാധ്യതയെന്ന് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News