‘സാഹിത്യത്തെ വളരെ ഗൗരവകരമായ കണ്ട വ്യക്തി’: എം ടി യെ അനുസ്മരിച്ച് കെ എൽ മോഹന വർമ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് എഴുത്തുകാരൻ കെ എൽ മോഹന വർമ. സാഹിത്യത്തെ വളരെ ഗൗരവകരമായ കണ്ട വ്യക്തിയാണ് എം ടി വാസുദേവൻ നായർ എന്ന് കെ എൽ മോഹന വർമ പറഞ്ഞു. എല്ലാ കാര്യങ്ങളെക്കുറിച്ചും എം ടിക്ക് വ്യക്തമായ കാഴ്ച്ചപാടുണ്ട് എന്നും അദ്ദേഹം അനുശോചിച്ചു.

താനുമായി നല്ല വ്യക്തിപരമായ ബന്ധമുണ്ട്. തന്നെ കൃത്യമായി നയിച്ച വ്യക്തിയാണ്. അദ്ദേഹവുമായി അത്രമാത്രം അടുപ്പമുണ്ട് . മലയാളഭാഷ നില നിൽക്കുന്ന കാലം വരെ എം ടി ഉണ്ടാകും. എം ടി ക്ക് മരിക്കാൻ കഴിയില്ല. അങ്ങനെ കരുതാൻ എനിക്ക് ഒട്ടും പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

Also read: എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാർത്ഥത്തിൽ അനാഥമാണ്

അതേസമയം, പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. തന്റെ കാലഘട്ടത്തിലേയും ഇപ്പോഴത്തേയും എഴുത്തുകാരുടെ മാതൃകയായിരുന്നു എം ടി വാസുദേവൻ നായർ. ഇനി ഇതുപോലെയൊരു മാതൃക ഉണ്ടാകില്ല, ഇനി ഇതുപോലെയൊരു എംടി ഉണ്ടാകില്ല, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

‘നമ്മളെ ചിന്തിപ്പിച്ച ശക്തമായ പത്രാധിപനായിരുന്നു അദ്ദേഹം. സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ് എംടി. അതുവരെ കണ്ട തിരക്കഥയല്ല എം ടി വന്നതിനുശേഷം സിനിമയിൽ കണ്ടു തുടങ്ങിയത്. ചെറുകഥയിലും അദ്ദേഹം മാതൃകയായിരുന്നു. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്.

Also read: ‘ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്’: എം ടി യെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

ഞാൻ അദ്ദേഹത്തിന് അനുജനെ പോലെയായിരുന്നു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. എം ടി വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്. മനുഷ്യൻറെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച വ്യക്തിയാണ് എം ടി. സ്വന്തം അനുഭവങ്ങളാണ് അദ്ദേഹം കാച്ചി കുറുക്കി മറ്റൊരു രീതിയിൽ അവതരിപ്പിച്ചത്. വലിയ ദുഃഖമാണ് അദ്ദേഹത്തിൻറെ വിയോഗത്തിൽ ഉണ്ടായിട്ടുള്ളത്. എന്റെ ഏറ്റവും കൂടുതൽ കവിതകൾ പ്രസിദ്ധീകരിച്ചത് അദ്ദേഹം മാതൃഭൂമി പത്രാധിപർ ആയിരുന്നപ്പോഴാണ്. നമുക്ക് ഇനി ഇതുപോലെ ഒരു സാഹിത്യകാരൻ ഉണ്ടാകില്ല’- ശ്രീകുമാരൻ തമ്പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration