പാർട്ടി എപ്പോഴും കുടുംബത്തിന് ഒപ്പമാണ്; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് കെപി ഉദയഭാനു

KP Udayabhanu

എഡിഎമ്മിൻ്റെ മരണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പിപി ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. എഡിഎമ്മിൻ്റെ കുടുംബത്തെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു ഉദയഭാനുവിന്റെ പ്രതികരണം. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കണം എന്നും പ്രശാന്തനെ തനിക്കറിയില്ല എന്നും പ്രശാന്തന്റെ പങ്കിൽ കുടുംബത്തിന് സംശയം ഉണ്ടെങ്കിൽ അതും പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണം; വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കളക്ടർ

വിഷയത്തിൽ സർക്കാർ എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തെ ഒന്നുകൂടി അറിയിച്ചു. വിഷയത്തിൽ സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.ഇരയ്ക്കും വേട്ടക്കാരനും ഒപ്പമല്ല പാർട്ടി എന്നും പാർട്ടി എപ്പോഴും കുടുംബത്തിന് ഒപ്പമാണെന്നും ഉദയഭാനു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News