അടുത്തവർഷം ഒക്ടോബറിനകം ഒന്നാംഘട്ടം പൂർത്തിയാക്കും; 60,000 ആദിവാസി കുടുംബങ്ങൾക്കു കൂടി കെ ഫോൺ കണക്‌ഷൻ

സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കു കൂടി കെ ഫോൺ കണക്‌ഷൻ നൽകുവാൻ ധാരണയായി. മാർച്ചിനുള്ളിൽ 60,000 ആദിവാസി കുടുംബങ്ങൾക്കു കൂടി കെ ഫോൺ കണക്‌ഷൻ നൽകുമെന്ന് കെ ഫോൺ എം ഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

ഈ മാസം 10,000 സൗജന്യ കണക്‌ഷനും 10,000 വാണിജ്യ കണക്‌ഷനും നൽകും. അടുത്തവർഷം ഒക്ടോബറിനകം ഒന്നാംഘട്ടം പൂർത്തിയാക്കുമെന്ന് അറിയിച്ചു. രണ്ടര ലക്ഷം കുടുംബത്തിന് സൗജന്യ കണക്‌ഷൻ നൽകും . കെ ഫോൺ- കേരള വിഷൻ കമ്പനികൾ ഇതുസംബന്ധിച്ച് ധാരണയായി.കൂടാതെ ഒന്നരലക്ഷം വാണിജ്യ കണക്‌ഷനും നൽകുമെന്ന് കെ ഫോൺ എംഡി പറഞ്ഞു.

ALSO READ:ജി ട്വന്റി ഉച്ചകോടി; കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

രണ്ടാംഘട്ടമായി 2025ൽ അഞ്ചുലക്ഷം സൗജന്യ കണക്‌ഷൻ നൽകും. മൂന്നും നാലും ഘട്ടങ്ങളിൽ ആറും 6.5 ലക്ഷം കണക്‌ഷനും നൽകും. 2026 മാർച്ചിൽ പൂർണലക്ഷ്യം ഉറപ്പാക്കാനാണ്‌ കെ ഫോൺ ശ്രമിക്കുന്നത്. കേരളവിഷൻ കൂടാതെ 924 പ്രദേശിക കേബിൾ ഓപ്പറേറ്റർമാരുമായും കരാറുണ്ട്‌.

ALSO READ:തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുംബൈയില്‍

അതേസമയം കെ ഫോൺ രണ്ടാംഘട്ട ലക്ഷ്യം പൂർത്തിയാക്കുന്നതിനായി രണ്ടര ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന്‌ കെ ഫോൺ ആവശ്യപ്പെട്ടു. ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും സൗജന്യ കണക്‌ഷന്‌ അർഹരായ 2000 കുടുംബത്തിന്റെ പട്ടികയാണ്‌ ആവശ്യപ്പെട്ടത്‌. നിലവിൽ നാലായിരം വീട്ടിലാണ് സൗജന്യ കണക്‌ഷൻ കിട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News