ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത കേരളം; കെ ഫോൺ ഉദ്‌ഘാടനം ഇന്ന്

സംസ്ഥാനത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകുന്ന കെ ഫോൺ (കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക്) പദ്ധതി മുഖമ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ 900 ബി. പി. എൽ കുടുബങ്ങളിലേക്ക് കെ-ഫോൺ കണക്ഷൻ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News