ഇത് സ്വപ്ന സാക്ഷാത്കാരം; കെ ഫോൺ യാഥാർത്ഥ്യമാകുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ തിങ്കളാ‍ഴ്ച യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി തിങ്കളാ‍ഴ്ച വൈകിട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ-ഫോണിലൂടെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ. പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇന്റർനെറ്റ്‌ ലഭ്യമാവുക. ഇതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറും. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കേരളത്തിൻറെ ഭാവി മാറ്റിമറിക്കുന്ന അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ സാധ്യമാകുകയെന്ന് കെ ഫോൺ കമ്പനി മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.

പദ്ധതിയെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തവരാണ് വിവാദം സൃഷ്ടിക്കുന്നതെന്നും സന്തോഷ് ബാബു വ്യക്തമാക്കി. 2017ൽ മൊട്ടിട്ട കെ ഫോൺ എന്ന ആശയം പ്രവർത്തിപഥത്തിലേക്ക് എത്തിയത് 2019 ലായിരുന്നു. പ്രളയവും കൊവിഡും തടസ്സങ്ങൾ സൃഷ്ടിച്ചു. ഇതെല്ലാം മറികടന്ന് ഫോൺ യാഥാർത്ഥ്യമാവുകയാണ്. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയിലേക്കുള്ള കുതിപ്പിൽ സ്മാർട്ട് കേരളത്തിൻറെ ബാറ്റൺ വഹിക്കാൻ തയ്യാറായിക്കഴിഞ്ഞു കെ ഫോൺ. ടെലികോം രംഗത്ത് കുത്തകകൾക്കെതിരെയുള്ള ജനകീയ ബദലൽ കൂടിയായി മാറുകയാണ് കെ-ഫോൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News