സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോണിന്റെ സ്വകാര്യ കണക്ഷനുകൾ പത്തനംതിട്ട ജില്ലയിൽ നൽകിത്തുടങ്ങി. കെ ഫോൺ ഗാർഹിക, വ്യാവസായിക സ്വകാര്യ കണക്ഷനുകളാണ് ജില്ലയിൽ നൽകുന്നത്. ആദ്യ സ്വകാര്യ ഗാർഹിക കണക്ഷൻ മൈലപ്രയിൽ നൽകി. കെ ഫോൺ നിരക്ക് പുറത്ത് വന്നതോടെ നിരവധിയാളുകളാണ് കണക്ഷന് അപേക്ഷ നല്‍കിയിരിക്കുന്നത്.
ALSO READ:തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടിക്ക് ദാരുണാന്ത്യം
അപേക്ഷ ക്ഷണിച്ച് കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ 1500 ലധികം പേരാണ് ജില്ലയിൽ മാത്രം കണക്ഷന് അപേക്ഷ നൽകിയത്. പൂര്‍ണമായും സൗജന്യമായാണ് കണക്ഷന്‍ നല്‍കുന്നത്. ആറ് മാസത്തെ പ്ലാന്‍ തുക മാത്രമാണ് നല്‍കേണ്ടി വരിക.
അതേസമയം ജില്ലയുടെ മുഴുവൻ പ്രദേശങ്ങളും ഇതിനോടകം തന്നെ കെ ഫോൺ കവറേജിന് കീഴിലായി. ഗാർഹിക, വ്യാവസായിക കണക്ഷനുകൾ നൽകാന്‍ 104 പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരാണ് ജില്ലയിൽ കെ ഫോണുമായി സഹകരിക്കുന്നത്. ഇവർ മുഖേന കണക്ഷനുകൾ ഉടൻ നൽകി ത്തുടങ്ങും. ഇതോടെ വരും ദിവസങ്ങളിൽ ആവശ്യക്കാർക്ക് പൂർണമായി കണക്ഷൻ നൽകാൻ കഴിയും.
മറ്റ് ഇന്റർനെറ്റ് ദാതാക്കളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ നെറ്റ് നൽകുന്നു എന്നത് കെ ഫോണിന്റെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here