പ്രശസ്ത കൊറിയൻ പോപ്പ്താരം മൂൺബി(25)നെ മരിച്ച നിലയിൽ കണ്ടെത്തി. കെ-പോപ്പ് ബോയ് ബാൻഡ് ആസ്ട്രോ അംഗമാണ് മൂണ്‍ബിന്‍. തെക്കൻ സിയോളിലെ വീട്ടിൽ ബുധനാഴ്ചയായിരുന്നു താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണമെന്തെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗായകന്റെ മരണത്തില്‍ സംഗീതലോകവും സുഹൃത്തുക്കളും ആരാധകരുമെല്ലാം അനുശോചനം രേഖപ്പെടുത്തി. 2016 ഫെബ്രുവരി 23-നാണ് മൂണ്‍ബിന്‍ കാലരംഗത്ത് എത്തുന്നത്. പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്സ് ഓവര്‍ ഫ്ളവേഴ്സില്‍’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂണ്‍ബിന്‍ ആയിരുന്നു. പിന്നീടാണ് ആസ്ട്രോ ബാന്‍ഡില്‍ അംഗമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here