മെലിഞ്ഞുണങ്ങി എല്ലുകൾ പുറത്ത്, ‘ഈ മാറ്റം ക്രിസ്റ്റ്യൻ ബെയ്ലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്’, ആടുജീവിതത്തിലെ യഥാർത്ഥ ചിത്രം പങ്കുവെച്ച് ഗോകുൽ

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജിനെ പോലെ തന്നെ നിരവധി കഷ്ടപ്പാടുകൾ നേരിട്ട നടനാണ് കെ ആർ ഗോകുൽ. ഭക്ഷണം കഴിക്കാതെയും മറ്റും ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ശരീരം മെലിയാൻ ഗോകുൽ കഷ്ട്ടപ്പെട്ടിരുന്നു. അതിൻ്റെ ഫലം ചിത്രത്തിന് ലഭിച്ചിട്ടുമുണ്ട്. ബോക്സോഫീസിൽ മികച്ച പ്രതികരണമാണ് ആടുജീവിതം നേടുന്നത്. ഇപ്പോഴിതാ തന്റെ മെലിഞ്ഞ രൂപത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഫേസ്ബുക്കിൽ ഗോകുൽ.

ALSO READ: ‘ലുലുവിൽ പോകുമ്പോള്‍ ആളുകൾ ചോദിക്കും ഒരു മൂന്നരലക്ഷം രൂപയുണ്ടോ എടുക്കാന്‍ എന്ന്, എല്ലാ ദിവസവും ഫോണിൽ ചീത്ത വിളിക്കും’: നിഖില

ക്രിസ്റ്റ്യൻ ബെയ്ൽ എന്ന പ്രശസ്ത നടന്റെ മെഷീനിസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനാണ് തന്നെ ആടുജീവിതത്തിന് വേണ്ടി ഇത്തരത്തിൽ മാറാൻ സഹായിച്ചതെന്ന് കെ ആർ ഗോകുൽ കുറിച്ചു. എല്ലുന്തി നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് ഗോകുൽ ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. മെഷീനിസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടി 28 കിലോയോളമാണ് ക്രിസ്റ്റ്യൻ ബെയ്ലിൽ കുറച്ചത്. വെള്ളം കുടിക്കുന്നത് കുറയ്ക്കുകയും, ആപ്പിളും കോഫിയും മാത്രം കുടിക്കുകയും ചെയ്‌താണ്‌ ബെയിൽ ഇത്തരത്തിൽ വണ്ണം കുറച്ചത്. ഇക്കാര്യം ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ALSO READ: മറ്റാരെയും കിട്ടിയില്ലേ? എന്തിനായിരുന്നു അമല പോൾ ? സോഷ്യൽ മീഡിയ കമന്റുകൾക്ക് പിറകെ ആടുജീവിതത്തിലെ സൈനുവിനെ കുറിച്ച് ബ്ലെസി

അതേസമയം, വലിയരീതിയിലാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി ആളുകൾ ഗോകുലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പലരും ഈ മാറ്റം കണ്ട് അത്ഭുതപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News