ഏതു ഉന്നതരായാലും സംരക്ഷിക്കില്ല; തെറ്റുകാരെ സംരക്ഷിക്കുക പാര്‍ട്ടി നിലപാടല്ല: കെ രാധാകൃഷ്ണന്‍ എംപി

സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എംപി ഏതു ഉന്നതരായാലും സംരക്ഷിക്കില്ലെന്നും തെറ്റുകാരെ സംരക്ഷിക്കുകയെന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ചോദ്യങ്ങളോട് പ്രകോപിതനായി; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വയ്‌ക്കേണ്ട ആവശ്യം സര്‍ക്കാരിന് വന്നിട്ടില്ല.കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കും. മൊഴി നല്‍കിയവര്‍ക്കും പരാതി നല്‍കുന്നവര്‍ക്കും സംരക്ഷണം ഒരുക്കും.എല്ലാ മേഖലയിലേയും തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News