ചേലക്കര വൻ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്ന പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി . വലിയ സപ്പോർട്ടാണ് ഈ രാധാകൃഷ്ണൻ എം പി യുടെ ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത് ഉപ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ചേലക്കരയിൽ 7275 വോട്ടിനു മുന്നിലാണ് യു ആർ പ്രദീപിന് ലഭിച്ചിരിക്കുന്നത്.
കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ ലീഡ് കാണിക്കുന്നത്.
also read: ചേലക്കര ചെങ്കര; ആധിപത്യം ഉറപ്പിച്ച് യു ആർ പ്രദീപ്
ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here