ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നായിരിക്കും ക്രമീകരണങ്ങള്‍ നടത്തുക.യോഗത്തിൽ എംഎൽഎമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ,സ്പെഷ്യൽ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. ശബരിമല തന്ത്രി ഉൾപ്പടെയുള്ളവരെയും മന്ത്രി കാണും.
ALSO READ: സിപിഐഎം നേതാവ് കെ കുഞ്ഞിരാമൻ അന്തരിച്ചു
കഴിഞ്ഞദിവസം പമ്പ , നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.അതേസമയം ശബരിമലയിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറായി കെ.സുദർശൻ ഐപിഎസ് ഇന്ന് ചുമതലയേൽക്കും. മൂന്നാം ഘട്ട എസ്പിമാരുടെ നിയമനത്തിൽ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. പമ്പയിൽ മധുസൂദനനെയും നിലയ്ക്കലിൽ കെ.വി.സന്തോഷിനെയുമാണ് പുതിയ സ്പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചത്.
അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമലയിൽ നിലവിലെ സ്ഥിതി സംബന്ധിച്ച് സുരക്ഷാ ചുമതലയുള്ള എഡിജിപി വിശദീകരണം നൽകും. നിലക്കലിൽ കൂടുതൽ പാർക്കിങ് സ്ഥലം അനുവദിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വംബോർഡും നിലപാട് അറിയിക്കും. ക്യൂകോംപ്ലക്സിലും തീർഥാടകർക്കുള്ള ഷെഡിലും അനുവദനീയമായ ആളുകളിൽ കൂടുതൽ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നിർദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here