പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ജെപിസി വിപുലീകരിച്ചു. ജെപിസിയില്‍ കെ.രാധാകൃഷ്ണന്‍ എം പിയെ ഉള്‍പ്പെടുത്തി.
ലോക്സഭയില്‍ നിന്ന് 27 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് 12 അംഗങ്ങളുമായി വിപുലീകരിച്ചു. പുതുതായി എട്ടുപേരെ ഉള്‍പ്പെടുത്തി. ഇതോടെ ജെപിസിയില്‍ ആകെ 39 അംഗങ്ങള്‍ ആയി.
കോണ്‍ഗ്രസ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും സുഖ്ദേവ് ഭഗത് സിങ്ങിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാകേത് ഗോഖലെയും കല്യാണ്‍ ബാനര്‍ജിയുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ജെപിസി അംഗങ്ങളാവുക.
269 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. തുടര്‍ന്നാണു ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടത്. പാര്‍ട്ടി വിപ് നല്‍കിയിട്ടും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ അവതരണ സമയത്ത് ലോക്‌സഭയില്‍ 20 ബിജെപി അംഗങ്ങള്‍ ഉണ്ടായിരുന്നില്ല.
Also Read : ബി ആര്‍ അംബേദ്കറെ അവഹേളിച്ച അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here