“ലാറ്ററൽ എൻട്രി നിയമനം; ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചത് സംവരണം അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം”: കെ രാധാകൃഷ്ണൻ എംപി

K Radhakrishnan MP

സംവരണം അട്ടിമറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് ആളെ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് മോദി സർക്കാർ പിൻവാങ്ങിയത് ദളിത് സംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രതിഷേധ ഫലമെന്ന് കെ രാധാകൃഷ്ണൻ എംപി. കേന്ദ്ര സർവീസിലെ സുപ്രധാന പദവികളിലേക്ക് സംവരണം അട്ടിമറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് ആളെ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് മോദി സർക്കാർ പിൻവാങ്ങി. ദളിത് സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അക്ഷീണം പ്രവർത്തിച്ചുവെന്നും ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡണ്ട് കൂടിയായ കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. സംവരണം അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നീക്കമാണ് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചതെന്നും കെ രാധാകൃഷ്ണൻ എംപി കൂട്ടിച്ചേർത്തു.

Also Read; ശ്രീപദ്മനാഭ ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയെന്ന് ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

24 കേന്ദ്രമന്ത്രാലയങ്ങളിലെ 45 തസ്തികകളിലേക്കാണ് യുപിഎസ്‌സി വഴി ലാറ്ററൽ എൻട്രി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. മോദി സർക്കാർ ഇത്തരം വളഞ്ഞ വഴിയിലൂടെ സെബിയുടെ തലപ്പത്ത് വച്ച വനിതാ മേധാവി ഇന്ത്യയിലെ ഓഹരി നിക്ഷേപകരെയാകെ വഞ്ചിക്കുന്ന വാർത്തകളും വെളിപ്പെട്ടിരിക്കുകയാണ്. സ്വകാര്യ മൂലധന താൽപര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണമുണ്ടായിട്ടും, അവ ലഭിക്കാതെ പിൻതള്ളപ്പെടുന്ന പട്ടികജാതി – പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വേദനയും വിഷമവും അവർക്ക് നീതി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളോടുമുള്ള പ്രതിഷേധവും ഇന്ത്യയിലൊട്ടാകെ ഉയരുകയാണ്. എല്ലാ മേഖലകളും സ്വകാര്യവത്കരിക്കുന്നതിന്റെയും സർക്കാർ മേഖലയിലെ ഉയർന്ന ജോലികൾ പോലും കരാർ നിയമനത്തിലേക്ക് മാറ്റുന്നതിന്റെയും ഫലമായി പട്ടികജാതി – പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നല്കുന്ന സംവരണമാണ് കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

Also Read; “അച്ഛന്റെ മരണശേഷം എനിക്കും ദുരനുഭവമുണ്ടായി…”: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി സോണിയ തിലകൻ

മുൻ വർഷങ്ങളിലൊക്കെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച സർവകലാശാലകളിലും കോളേജുകളിലും സംവരണ പ്രകാരമുള്ള സീറ്റുകളിൽ എത്ര പട്ടികജാതി – പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് കൂടി പരിശോധിക്കപ്പെടണം. കൂടാതെ, കേന്ദ്രസർക്കാർ ജോലികളിലെ പട്ടികജാതി – പട്ടികവർഗ്ഗ പ്രാതിനിധ്യവും പരിശോധിക്കപ്പെടണമെന്നും കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News