‘ദുരന്ത സമയത്തും കേരളത്തെ അപമാനിക്കുന്നു’; ഉത്തരവാദിത്വം നിറവേറ്റാൻ കേന്ദ്രം തയാറാകണം: കെ രാധാകൃഷ്ണൻ എംപി

k radhakrishnan

ദുരന്തം നേരിടുന്ന സമയത്തും കേരളത്തെയും മൂന്നര കോടി വരുന്ന മലയാളികളെയും ബോധപൂർവ്വം കേന്ദ്രം അപമാനിക്കുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അതിനെതിരെയുള്ള പ്രതിഷേധം പാർലമെന്‍റിൽ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സഹായം നൽകുന്നതിന് പകരം കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഒഴിയാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തോട് അനീതി തുടരുകയാണെന്നും എംപി പറഞ്ഞു.

എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാൻ മാനദണ്ഡമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ അടിമ ഉടമ സമ്പ്രദായം അല്ല. അത് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റ് രാജ്യത്ത് മുഴുവൻ ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദുരന്തം ഉണ്ടാകുമ്പോൾ ആ ജനങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനം; ആർബിഐ റിപ്പോർട്ടിൽ കേരളം മുമ്പിൽ

ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുകയല്ല ചെയ്യേണ്ടതെന്നും ഉത്തരവാദിത്വം നിറവേറ്റണമെന്നതാണ് കേന്ദ്ര സർക്കാറിന്‍റെ കടമയെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. പ്രധാനമന്ത്രി വന്ന് നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കിയതാണ്. വിശദമായ കണക്കുകൾ സംസ്ഥാനം കൃത്യമായി നൽകിയതുമാണ്. കേരളത്തിന് സഹായം നൽകാമെന്ന് വാഗ്ദാനം നൽകി. എന്നിട്ട് ദുരന്തമുണ്ടായിട്ട് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ ടെസ്റ്റ് നടത്തിയ തുക പോലും കേന്ദ്രം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നിന്നാണ് ദുരന്തത്തെ അതിജീവിച്ചത്. ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തെ സഹായിക്കാതെ ഇടതുപക്ഷ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരമായി ഇതിനെ കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here