ഭരണഘടന രൂപീകരിച്ചപ്പോൾ തുടങ്ങിയതാണ്, ഇപ്പോഴും അംബേദ്കറിനെ ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കെ രാധാകൃഷ്ണൻ എംപി

ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറുകാരെന്ന് കെ രാധാകൃഷ്ണൻ എംപി. അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതായി നടക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കുന്നതിൽ അംബേദ്ക്കറുടെ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ചർച്ചയിൽ അംബേദ്ക്കറെക്കുറിച്ച് പരാമർശിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല.

പാർലമെന്റിലെ ബിജെപി പ്രതിഷേധം അവരുടെ രക്ഷപ്പെടാനുള്ള മാർഗം മാത്രമാണെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ബിജെപി ചെന്ന് പെട്ട കുഴപ്പത്തിന്‍റെ ആഴം മനസ്സിലായത് കൊണ്ടാണ് പ്രധാനമന്ത്രിക്ക് പോലും ന്യായീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം: ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രം; കേരളത്തിന് വലിയ നേട്ടമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

അതേസമയം, അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. ചർച്ചക്കിടെ ‘അംബേദ്കര്‍, അംബേദ്കര്‍’ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here