കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള ഡി കെ ശിവകുമാറിന്റെ ആരോപണം; കേരളത്തിൽ ഒരിക്കലും നടക്കാത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത സംഭവമാണെന്നും എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേ സമയം ഡി കെ ശിവകുമാറിൻ്റെ ആരോപണം സത്യവിരുദ്ധമെന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.

Also Read: കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യാത്ര നടത്തിയ സംഭവം; കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി

ഡി കെ ശിവകുമാറിൻ്റെ ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ ഒരിക്കലും കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം ഡി കെ ശിവകുമാറിൻ്റെ ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ഭരണസമിതിയും രംഗത്തെത്തി.

Also Read: എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്താറില്ല ക്ഷേത്രപരിസരത്തോ ഡി കെ ശിവകുമാർ പറഞ്ഞ തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും ടിടികെ ദേവസ്വം ട്രസ്റ്റി അംഗം ടിടി മാധവൻ പറഞ്ഞു. ഡി കെ ശിവകുമാറിൻ്റെ ആരോപണത്തിന് പിന്നാലെ കർണ്ണാടക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി വിവരങ്ങൾ തേടി. ഡി കെ ശിവകുമാർ ആരോപിച്ചതു പോലെ മൃഗബലി നടന്നിട്ടില്ലെന്നാണ് ഇവർക്ക് ലഭിച്ച പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News