കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവെച്ചു

മുഖ്യമന്ത്രിക്ക്  രാജിക്കത്ത് കൈമാറി കെ രാധാകൃഷ്ണൻ. എംഎൽഎ സ്ഥാനം രാജിവച്ചു കൊണ്ടുള്ള രാജിക്കത്ത് സ്പീക്കർക്ക് കൈമാറി.

ALSO READ: ഉഷ്ണതരംഗത്തില്‍ വെന്തുരുകി ദില്ലി; കുടിവെള്ള ക്ഷാമം രൂക്ഷം

എല്ലാ സന്ദർഭവും വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ ദില്ലിയിൽ ഇടപെടുമെന്നു അദ്ദേഹം പറഞ്ഞു. കോളനി എന്നുള്ള പദം ഒഴിവാക്കുന്നത് ഞാൻ നേരത്തെ ആഗ്രഹിച്ചത്. അടിമത്തത്തിന്റെ ഒരു ചിഹ്നമായിരുന്നു ആ വാക്ക്. ആ വാക്ക് ഒഴിവാക്കി ഉത്തരവിറക്കി. പകരം മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

മന്ത്രിയായും എംഎൽഎ ആയും ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. പാർലമെന്റിലും തന്റെ ഉത്തരവാദിത്തം നിറവേറ്റും.ചേലക്കരയിലെയും ആലത്തൂരിലെയും ജനങ്ങളോട് നന്ദിയും കടപ്പാടുമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News