ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമലയിലെ ക്രമാതീതമായ തിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്നും തിരക്ക് നിയന്ത്രിക്കാനെ കഴിയൂ എന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തിരക്ക് കൂടി ദുരന്തമുണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും അത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ശബരിമല സീസണിൽ കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ നേടിയത്‌ കോടികൾ

പതിനെട്ടാം പടി കയറ്റം വേഗത്തിലാക്കാനുള്ള പരിശ്രമം തുടരുകയാണ്. ദര്‍ശനം കഴിഞ്ഞും തീര്‍ഥാടകര്‍ സന്നിധാനത്ത് തുടരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ഭക്തര്‍ വേഗം ദര്‍ശനം നടത്തി മടങ്ങണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡംഗവും പൊലീസും തമ്മിലുള്ള തര്‍ക്കത്തില്‍ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങൾ ഒരിടത്തും തടഞ്ഞ് വയ്ക്കുന്നില്ലെന്നും തിരക്ക് നിയന്ത്രണാതീതമായി അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് വാഹന നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News