കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്

കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ് കെ രാധാകൃഷ്ണന്‍. ലോക്സഭയില്‍ സിപിഐഎമ്മിനുള്ളത് നാല് എംപിമാരാണ്. ആലത്തൂരില്‍ സിറ്റിങ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് വിജയം.

മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ കെ രാധാകൃഷ്ണന്‍ പൊതുരംഗത്തെത്തിയത് വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ്. നാല് തവണ നിയസഭ അംഗമായി. ഒരേ മണ്ഡലമായ ചേലക്കരയില്‍ നിന്നാണ് വിജയം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമാവുകയും 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവുമായി. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമായത്.

ALSO READ:അങ്കമാലി ആശുപത്രിയിലെ ഷൂട്ടിംഗ്: മന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി

ആദ്യമായി 1996ലാണ് അദ്ദേഹം ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചുകയറി. ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭ സ്പീക്കറുമായി.

അദ്ദേഹം സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ALSO READ:മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News