ഡിസിസി ട്രഷററർ എൻഎം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ ഇനിയും എംഎൽഎ പദവിയിൽ കടിച്ചുതൂങ്ങരുതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. വിജയന്റെ മകനെ പിരിച്ചുവിട്ട് മറ്റൊരാൾക്ക് നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശക്കത്താണ് പുറത്തുവന്നത്.
ഔദ്യോഗിക പദവിയുടെ ദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണിത്. എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നും കെ റഫീഖ് ആവശ്യപ്പെട്ടു. മകനെ പിരിച്ചുവിട്ട ആഘാതം തനിക്ക് താങ്ങാൻ പറ്റാത്തതായിരുന്നെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
ALSO READ; ‘റിപ്പോർട്ടർ ചാനലിന്‍റെ കുട്ടികൾക്കെതിരായ ദ്വയാർത്ഥ പരാമർശം മാധ്യമ സമൂഹത്തിന് ചേരാത്തത്’: ബാലസംഘം
എംഎൽഎയുടെ ഒദ്യോഗിക ലെറ്റർ പാഡിലാണ് ഡിസിസി പ്രസിഡന്റായിരിക്കെ ബാങ്ക് പ്രസിഡന്റിന് കത്ത് നൽകിയത്. എംഎൽഎ പദവി ദുരുപയോഗം ചെയ്‌ത് കോടികളുടെ നിയമനത്തട്ടിപ്പാണ് നടത്തിയത്. എംഎൽഎ സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനമാണ്. എത്രയും വേഗം രാജിവച്ചൊഴിയാൻ ബാലൃഷ്ണൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വയനാട് ഡിസിസി ട്രഷററര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തിലെ ആത്മഹത്യാ പ്രേരണക്കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും അറസ്റ്റ് 15വരെ കോടതി തടഞ്ഞു. ഒളിവില്‍പോയ പ്രതികള്‍ കല്‍പ്പറ്റയിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് നിര്‍ദ്ദേശം.
അതേ സമയം, താന്‍ ഒളിവില്‍ പോയി എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നിലവില്‍ കര്‍ണാടകയിലാണ് താനുള്ളത്. ഇന്നോ നാളെയോ തിരികെ നാട്ടിലെത്തുമെന്നും ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here