കാലിഫോർണിയയിൽ 2028 ൽ ഓടിതുടങ്ങുന്നത് അതിവേഗ ട്രെയിനുകളിലെ പുതു തലമുറക്കാർ. യു എസ്സിൽ തന്നെ ഇത്തരം സംവിധാനം ഇത് ആദ്യമായാണ്. കാലിഫോർണിയയുടെ തെക്കും വടക്കുമുള്ള നാല് സെഗ്മെന്റുകൾക്കായുള്ള അത്യാധുനിക പദ്ധതി രൂപരേഖ പൂർത്തിയായി. സൗരോർജ വൈദ്യുതിയിൽ മണിക്കൂറിൽ 355 കിലോമീറ്റർ വരെ വേഗത്തിൽ ഓടുന്ന ആറ് സെറ്റ് ട്രെയിനുകളാവും സർവീസ് നടത്തുക. 24 സ്റ്റേഷനുകൾ ഉള്ള 800 മൈൽ റെയിൽവേ ലൈൻ നെറ്റ്‌വർക്കിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി വരുന്നു.
Also read:തായ് ലന്‍ഡില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു; പ്രതി പിടിയില്‍
സിഗ്നലിങ്, ട്രെയിൻ നിയന്ത്രണം, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, സുരക്ഷ തുടങ്ങിയ എല്ലാ മേഖയിലും ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗിക്കും. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും ഏറ്റവും പുതിയ സാങ്കേതിക വിദ്യ വിനിയോഗിക്കുന്നതുമായ പുതു തലമുറ അതിവേഗ റെയിൽവേ സംവിധാനം 2030 ഓടെ എല്ലാ ഭൂപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് കാലിഫോർണിയ ഹൈ സ്പീഡ് റെയിൽ അതോറിറ്റിയുടെ ലക്ഷ്യം. പരിസ്ഥിതി, കാർഷികമേഖലകൾ എന്നിവയെ പൂർണമായും സുരക്ഷിതമാക്കി, സാമ്പത്തിക വികസനത്തെ ത്വരിതപെടുത്താൻ ഇതുവഴി സാധിക്കും.
Also read:കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന് ദേശീയ തലത്തില്‍ മികവിന്റെ പുരസ്‌കാരം
ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിയ്ക്കാനും ഉദ്ദേശിക്കുന്നു. ഇതിനായി സ്വകാര്യ പങ്കാളിത്ത സാധ്യതകളും, മറ്റ് അതിവേഗ റെയിൽ പദ്ധതികളും അതോറിറ്റി പരിശോധിച്ചു വരികയാണ്. പുതിയ തലമുറയിലെ അതിവേഗ ട്രെയിനുകൾ യു എസ്സിൽ മറ്റിടങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അതോറിറ്റി പറഞ്ഞു. ഒൻപത് കാറുകൾ ഉള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് യാത്രാ ട്രെയിനുകളാണ് കെ റെയിലിന്റെ സിൽവർ ലൈൻ അർദ്ധ അതിവേഗ പദ്ധതിക്കായി നിർദേശിക്കപ്പെട്ടത്. യാത്രാ ബാഹുല്യത്തിനു ആനുപാതികമായി കാറുകളുടെ എണ്ണം വർധിപ്പിക്കാനും സംവിധാനമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here