‘ജനഹിതം മനസിലാക്കാൻ കൈരളി എപ്പോഴും സർക്കാരിനൊപ്പം’; കൈരളി ന്യൂസിന് മന്ത്രി കെ രാജന്റെ അഭിനന്ദനം

നവകേരള സദസിന്റെ സമഗ്ര കവറേജിൽ കൈരളി ന്യൂസിനെ അഭിനന്ദിച്ച് മന്ത്രി കെ രാജൻ. നവകേരള സദസ് കൊല്ലത്തെത്തിയപ്പോൾ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിലെത്തിയ നിരവധി മാധ്യമങ്ങളും മന്ത്രിമാരുടെ മുഖത്ത് തന്നെയാണ് ക്യാമറ കണ്ണുകൾ ഉറപ്പിച്ചിരുന്നു. കൂടിനിൽക്കുന്ന ജനാവലിയെ ശ്രദ്ധിക്കാനോ അവരുടെ ആരവങ്ങൾ ജനങ്ങളിലെത്തിക്കാനോ മറ്റു മാധ്യമങ്ങൾ മുതിർന്നില്ല.

Also Read: ഒരു ബാനർ അഴിച്ചാൽ ലക്ഷോപലക്ഷം ബാനർ കെട്ടാൻ കരുത്തുള്ള സംഘടനയാണ് എസ്എഫ്ഐ: മന്ത്രി സജി ചെറിയാൻ

കൈരളി മാത്രമാണ് ജനഹിതം ജനങ്ങളെ അറിയിക്കാനുള്ള ആർജ്ജവം കാട്ടിയത്. നവകേരള സദസ് ഇടതുപക്ഷത്തിന്റെയോ രാഷ്ട്രീയ വിഭാഗത്തിന്റെയോ അല്ല, മറിച്ച് കേരളത്തിന്റേതാണെന്ന് മനസിലാക്കാൻ കൈരളിക്കായി. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നടത്തുന്ന സദസിനെ അതിന്റെ അന്തസത്തയോടെ ജനങ്ങളിലെത്തിക്കാൻ കൈരളിക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

Also Read: ‘പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്ക്‌ വെളിച്ചം വീശാൻ നവകേരള സദസിലൂടെ സാധിച്ചു’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News