‘മാലാഖ മുഖത്തിന് പകരം ചെകുത്താൻ ആയി കേന്ദ്രസർക്കാർ അവതരിക്കുന്നു, മൗനം അപകടകരം’: മന്ത്രി കെ രാജൻ

krajan

വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രസർക്കാരിന്റെ മൗനം അപകടകരമാണെന്നും ജനാധിപത്യത്തിൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത മൗനമാണ്കേന്ദ്രസർക്കാർ പുലർത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒരു ജൈവബന്ധം ഉണ്ടാകണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പക്ഷേ ജൈവ ബന്ധം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല , ഒരു മാലാഖ മുഖത്തോടു കൂടിയല്ല കേന്ദ്രസർക്കാർ കേരളത്തിലെ മനുഷ്യരെ കാണുന്നത് മാലാഖമുഖത്തിന് പകരം ചെകുത്താൻ ആയി കേന്ദ്രസർക്കാർ അവതരിക്കുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

also read:വലതുപക്ഷ മാധ്യമങ്ങൾ ഒരാളുടെ കോൺഗ്രസ് പ്രവേശനം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നു, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവും: മുഖ്യമന്ത്രി

അതേസമയം വയനാട് ദുരന്തത്തിൽ കേന്ദ്രം നമ്മെ സഹായിച്ചില്ല എന്നും സഹായിക്കാൻ തയ്യാറായവരെ മുടക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായം പോയി വാങ്ങാൻ ആകില്ല എന്ന നിലപാടിൽ കേന്ദ്രം എത്തി.ശത്രുതാപരമായ നിലപാട് ആണ് കേന്ദ്രത്തിന് കേരളത്തിനോട് ,കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു ,മാനദണ്ഡങ്ങൾ ലംഘിക്കുന്നു ഒരു സംസ്ഥാനത്തിനു എടുക്കാവുന്ന വായ്പയിൽ കേന്ദ്രം ഇടപെട്ടു ,വായ്പ പരിധി വെട്ടി കുറക്കുയ്ക്കയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News