ഇന്ദിരാഭവൻ സങ്കടകടലിന് നടുവിലാണെന്നാണ് കേൾക്കുന്നത്: മന്ത്രി കെ രാജൻ

ഇന്ദിരാഭവൻ സങ്കടകടലിന് നടുവിലാണെന്നാണ് കേൾക്കുന്നതെന്ന് മന്ത്രി കെ രാജൻ. നവകേരള സദസ് തിരുവനന്തപുരം ജില്ലയിലേക്ക് കടന്നപ്പോൾ പലരും എന്തൊക്കെ സ്വീകരണങ്ങൾ നൽകണമെന്ന് ആലോചിച്ചു, എന്നാൽ കോൺഗ്രസ് ഒരു ഹർത്താലോടെ വരവേൽക്കാം എന്നാണ് ഉദ്ദേശിച്ചതെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: പ്രവാസികളുടെ പ്രിയപ്പെട്ട സര്‍ക്കാര്‍; കരുതലും കൈത്താങ്ങുമായി നവകേരള സദസ്‌

എങ്ങനെ ഒരു കലാപവും ഹർത്താലും സൃഷ്ടിക്കാം എന്നാണ് കോൺഗ്രസ് ആലോചിക്കുന്നത്. പ്രവർത്തകർക്ക് തല്ല് വാങ്ങി കൊടുത്തിട്ടെങ്കിലും ജനശ്രദ്ധ കിട്ടാനാണ് ചിലർ ശ്രമിക്കുന്നത്. സദസ് ആരംഭിച്ച് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷവുമായി ചർച്ചയാകാം എന്ന് തന്നെയാണ്. എന്നാൽ അതിലൊന്നും പങ്കെടുക്കാതെ തെരുവിൽ അക്രമം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളോട് സർക്കാർ സമാധാനപരമായ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. അക്രമത്തോട് മാത്രമാണ് പ്രതികരിക്കുന്നത്.

Also Read: നവകേരള സദസിൽ പങ്കെടുക്കാൻ മുസ്‌ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും

ആണിയടിച്ച പലകയും കൊണ്ട് സമരത്തിന് വന്നവരുടെ ഉദ്ദേശം അക്രമവും കലാപവും തന്നെയാണ്. അതിനോട് പൊലീസ് സംയമനം പാലിച്ചു എന്ന് വേണം പറയാൻ. അത്തരം ഒരു ശ്രമത്തിലൂടെ നവകേരള സദസിനെയും കേരളത്തിന്റെ ക്രമസമാധാന നിലയെയും തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News