മുംബൈയിലിരുന്നും കേരളത്തിലെ ഭൂനികുതി അടയ്ക്കാം; ഓൺലൈൻ സേവനത്തെ പരിചയപ്പെടുത്തി മന്ത്രി കെ രാജൻ

k rajan mumbai

മുംബൈയിലിരുന്നും ഇനി കേരളത്തിലെ ഭൂനികുതി അടയ്ക്കാം. കേരളത്തിലെ വ്യവസായ റവന്യു വകുപ്പുകൾ ഡിജിറ്റൈസ് ചെയ്തതോടെ നടപടി ക്രമങ്ങൾ ലളിതമായ വിവരം മുംബൈ മലയാളികളുമായി പങ്ക് വയ്ക്കുകയായിരുന്നു കേരള റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ രാജൻ. മുംബൈയിൽ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. കേരളത്തിലെ വസ്തുവിന്റെ നികുതിയടയ്ക്കാൻ ഓൺലൈനിൽ കഴിയുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണെന്നും ഇനി മുതൽ നികുതി അടയ്ക്കാനും ഭൂമിയുടെ പോക്കുവരവ് നടത്താനും എളുപ്പത്തിൽ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ; ഉത്തർപ്രദേശിൽ ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ

കേരളത്തിലെ വ്യവസായ, റവന്യു വകുപ്പുകൾ ഡിജിെറ്റെസ് ചെയ്തതോടെ നടപടിക്രമങ്ങൾ ലളിതമായെന്നും മന്ത്രി വിശദീകരിച്ചു. കേരളം ഇന്ന് ത്വരിതഗതിയിലുള്ള വ്യവസായ വളർച്ചയുടെ പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ നിക്ഷേപ മേഖലയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 20, 21 തീയതികളിൽ നടത്താൻ പോകുന്ന നിക്ഷേപക സംഗമത്തിന് മുന്നോടിയായി റോഡ് ഷോയ്ക്ക് വലിയ പിന്തുണയാണ് മുംബൈയിലും ലഭിച്ചതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

കേരളത്തില്‍ ചൂരല്‍മലയടക്കം നിരവധി ദുരന്തങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന മുംബൈ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല ദുരന്തബാധിതരെ ചേര്‍ത്ത് പിടിച്ച മുംബൈ മലയാളികളെയും സംഘടനകളെയും വ്യവസായികളെയും മന്ത്രി അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News