‘ഒരു ദുരന്തഘട്ടത്തിൽ നിൽക്കുന്ന കേരളത്തെ ഇനിയും അപമാനിക്കരുത്’: വയനാട് വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ

k rajan

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഇന്നലെ ചില മാധ്യമങ്ങൾ  നൽകിയ
വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. ഒരു ദുരന്തഘട്ടത്തിൽ നിൽക്കുന്ന കേരളത്തെ ഇനിയും അപമാനിക്കരുത് എന്ന് താൻ അഭ്യർഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം നൽകിയ വാർത്ത വ്യാജമെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താതെ കൂടുതൽ ചർച്ചകൾക്ക് മാധ്യമങ്ങൾ പോകരുതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിന്റെ ഗുഡ് മോർണിംഗ് കേരളത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ALSO READ; ദില്ലിയെ ഇനി ആര് നയിക്കും? പുതിയ മുഖ്യമന്ത്രിയെ ഇന്ന് അറിയാം

രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഓഗസ്റ്റ് പതിനേഴിന് കേന്ദ്ര സർക്കാരിന് മുൻപാകെ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ അവതരിപ്പിച്ച കണക്കുകളുടെ ചില ഭാഗങ്ങൾ കോടതിയിൽ സമർപ്പിച്ച ചെലവുകയായി എങ്ങനെയാണ് മാറിയതെന്നും എസ്ഡിആർഎഫ്, എൻഡിആർഎഫ് മാനദണ്ഡങ്ങൾ ലംഘിച്ച് എങ്ങനെയാണ് തുക എഴുതി എടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ALSO READ; അപകടത്തില്‍ പരിക്കേറ്റ് നടുറോഡില്‍ ചോരവാര്‍ന്ന് കിടന്ന് യുവാവ്; രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

മെമ്മോറാണ്ടത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പണം സർക്കാർ എടുത്തുന്നുവെന്ന് തെറ്റിദ്ധാരണ പരത്തിയാൽ എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്ന് ചോദിച്ച മന്ത്രി ഈ വിഷയത്തിൽ ഒരു തർക്കത്തിനില്ലെന്നും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News